ഇക്കൊല്ലം കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 12 കോടിയുടെ സ്വര്‍ണ്ണം

എ കെ ജെ അയ്യര്‍| Last Modified ശനി, 5 ജൂണ്‍ 2021 (18:50 IST)
കണ്ണൂര്‍: ഇക്കൊല്ലം കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ കണ്ണൂര്‍ വിമാനത്താവളം വഴി വിദേശത്തു നിന്ന് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണത്തിന്റെ വില 12 കോടിയിലേറെ വരും.
ഇക്കാലയളവില്‍ 12.20 കോടി രൂപ വിലമതിക്കുന്ന 26.31 കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്.

ഇതില്‍ ആദ്യത്തെ കേസ് ജനുവരി രണ്ടാം തീയതി വിദേശത്തു നിന്ന് വന്ന രണ്ട് യാത്രക്കാരില്‍ നിന്നായി 85.55 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ്.
ഇതിനൊപ്പം ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്ന ചെങ്ങളായി സ്വദേശിയില്‍ നിന്ന് 53 ലക്ഷത്തിന്റെ 1.14 കിലോ സ്വര്‍ണ്ണവും ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്ന നാദാപുരം തൂണേരി സ്വദേശിയില്‍ നിന്ന് 32.56 ലക്ഷം രൂപ വിലവരുന്ന 676 ഗ്രാം സ്വര്‍ണ്ണവും ഉള്‍പ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :