നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട

സ്വര്‍ണ്ണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ചു കറുത്ത തുണികൊണ്ട് മറച്ചും കര്‍ട്ടന്‍ ബോക്‌സിന്റെ അടിയില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചു പിടിയിലായത്

രേണുക വേണു| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2022 (14:24 IST)

വിദേശത്തു നിന്ന് അനധികൃതമായി ഒളിച്ചു കടത്താന്‍ ശ്രമിച്ച മൂന്നു കിലോയിലേറെ സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് പിടികൂടി. മൂന്നു പേരില്‍ നിന്നായി ഒന്നര കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്.

സ്വര്‍ണ്ണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ചു കറുത്ത തുണികൊണ്ട് മറച്ചും കര്‍ട്ടന്‍ ബോക്‌സിന്റെ അടിയില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചു പിടിയിലായത്. സ്‌കാനര്‍ പരിശോധനയിലാണ് .ഇത് കണ്ടെത്തിയത്. ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 117 ഗ്രാം സ്വര്‍ണ്ണവും കോഴിക്കോട് സ്വദേശിയില്‍ നിന്ന് 1.140 കിലോ സ്വര്‍ണ്ണവുമാണ് പിടികൂടിയത്.

ഇത് കൂടാതെ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി മലദ്വാരത്തില്‍ ഒളിപ്പിച്ചു 1.783 കിലോ കൊണ്ടുവന്ന സ്വര്‍ണ്ണവും പിടികൂടി.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :