സാധാരണ പ്രവര്‍ത്തകരുമായി ബന്ധമില്ല, തരൂരിന് വോട്ട് ചെയ്യില്ല: കെ.മുരളീധരന്‍

രേണുക വേണു| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2022 (12:49 IST)

എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്യില്ലെന്ന് കെ.മുരളീധരന്‍. തരൂരിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധമില്ലെന്ന് മുരളീധരന്‍ ആഞ്ഞടിച്ചു. ശശി തരൂരിനോട് സ്‌നേഹമുണ്ട്. എന്നാല്‍ വോട്ട് ചെയ്യില്ല. തന്റെ വോട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ആണെന്നും മുരളീധരന്‍ വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ മനസ്സറിയുന്ന ആള്‍ അധ്യക്ഷനാവണം. സ്വന്തം അധ്വാനം കൊണ്ട് താഴെ തട്ടുമുതല്‍ ഉയര്‍ന്നുവന്ന ആളാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നും മുരളീധരന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :