സ്വര്‍ണം റെക്കോര്‍ഡ് വിലയിലേക്ക് ! ഇപ്പോള്‍ വാങ്ങിയാല്‍ പോക്കറ്റ് കാലിയാകും

രേണുക വേണു| Last Modified ബുധന്‍, 3 മെയ് 2023 (11:47 IST)

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5650 രൂപയായി.

ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ച് 45200 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയില്‍ നിന്ന് വെറും 15 രൂപ മാത്രമാണ് ഇപ്പോള്‍ കുറവ്. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :