കുന്നംകുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് വന്‍ അപകടം; ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 3 മെയ് 2023 (08:50 IST)
കുന്നംകുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് വന്‍ അപകടം. ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ കുന്നംകുളം ചൊവ്വന്നൂരിലാണ് അപകടം നടന്നത്. അര്‍ദ്ധരാത്രിയില്‍ ഒരു മണിയോടെയാണ് അപകടം നടന്നത്. ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന് സമീപത്താണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞത്. ഡ്രൈവര്‍ അടക്കം ആറുപേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

ന്യുമോണിയ ബാധിച്ച ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :