അനുബന്ധ വാര്‍ത്തകള്‍
- മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം, അതിതീവ്ര മഴയ്ക്ക് സാധ്യത: മന്ത്രി കെ.രാജന്
- ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം സജീവമാകുന്നു; മഴ കനക്കും, മുന്നറിയിപ്പ്
- വൈകീട്ടോടെ കേരളത്തില്‍ മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത
- കുന്നംകുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് വന്‍ അപകടം; ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
വേനല്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനല്‍ മഴ കനക്കും. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
വേനല്‍മഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ കാറ്റും ഇടിമിന്നലും അപകടകാരികളാണ്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.