1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Ahmedabad plane crash tata group announces financial support of one crore to deceased families

വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്, ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

Air India plane crash, Air India aircraft accident, Air India flight crash news, Air India crash latest updates, Air India aviation accident, Air India flight incident, अहमदाबाद में एयर इंडिया का प्लेन क्रैश, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ വിമാനം തകര്‍ന്
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നല്‍കുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കാമെന്നും അപകടത്തില്‍ തകര്‍ന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മിച്ച് നല്‍കാമെന്നും കമ്പനി അറിയിച്ചു.
 
അതിനിടെ അപകടത്തില്‍ മരിച്ചവരെ കണ്ടെത്താനായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങി. മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബി ജെ മെഡിക്കല്‍ കോളേജിലെ കസോതി ഭവനിലാണ് രക്തസാമ്പിളുകള്‍ ശേഖരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ ഫോറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധന നടത്തുക. അതേസമയം അപകടത്തെ പറ്റി ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാമ്പ് ബെല്‍ വിത്സണ്‍ വ്യക്തമാക്കി. അപകടത്തില്‍ പെട്ട വിമാത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഒഴികെ 241 പേരും കൊല്ലപ്പെട്ടതായാണ് വിവരം. വിമാനം തകര്‍ന്ന് വീണ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന ചിലരും കൊല്ലപ്പെട്ടെന്ന് സംശയമുണ്ട്. അപകടത്തില്‍ പരിക്കേറ്റ് 41 പേരാണ് ചികിത്സയിലുള്ളതെന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ അറിയിച്ചു.
 
അടുത്ത ലേഖനം
Israel Iran Conflict: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അടിപതറി സെൻസെക്സും നിഫ്റ്റിയും, സ്വർണവിലയിലും ക്രൂഡ് ഓയിൽ വിലയിലും കുതിപ്പ്