സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡിലേക്ക്, പവന് 43,040 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (13:00 IST)
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡിലേക്ക് ഉയരുന്നു. പവന് 43,040 രൂപയായി. കഴിഞ്ഞ ദിവസം 42,840 രൂപയായിരുന്നു സ്വര്‍ണവില. 200 രൂപയാണ് ഇന്ന് കൂടിയത്. 5380 രൂപയാണ് ഗ്രാമിന്. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 2,320 രൂപയുടെ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് ഒന്‍പതിന് 40,720 രൂപയായിരുന്നു.

യുഎസിലെ സിലിക്കന്‍ വാലി ബാങ്കിനു പിന്നാലെ യൂറോപ്യന്‍ ബാങ്കായ ക്രെഡിറ്റ് സ്വിസ് കൂടി പ്രതിസന്ധിനേരിട്ടതാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാനിടയാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :