ഇന്നും നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ രോഗികള്‍; ഏറ്റവും കൂടുതല്‍ കേരളത്തില്‍, സ്ഥിതി ഗുരുതരം

രേണുക വേണു| Last Updated: ശനി, 31 ജൂലൈ 2021 (11:40 IST)

രാജ്യത്ത് തുടര്‍ച്ചയായി നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ പ്രതിദിന കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 37,291 പേര്‍ രോഗമുക്തി നേടി. 593 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 4,08,920 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ കൂടുതലും കേരളത്തിലാണ്. കേരളത്തില്‍ മാത്രം 1,55,327 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും കേരളമാണ് കൂടുതല്‍ സംഭാവന ചെയ്യുന്നത്. കേരളത്തില്‍ ഇന്നലെ മാത്രം 22,064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,16,13,993 ആയി. ആകെ മരണസംഖ്യ 4,23,810 ആയി ഉയര്‍ന്നു.

കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഉള്ളത് മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :