സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

ശ്രീനു എസ്| Last Modified വ്യാഴം, 15 ജൂലൈ 2021 (12:25 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,120 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4515 രൂപയായിട്ടുണ്ട്. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്കാണിത്.

ഈമാസം ഒന്നിന് സ്വര്‍ണവില പവന് 35200 ആയിരുന്നു. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നതാണ്. ഡോളറിന്റെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :