അകലാതെ ആശങ്ക; കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു

രേണുക വേണു| Last Modified വ്യാഴം, 15 ജൂലൈ 2021 (11:03 IST)

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ രണ്ടുപേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ സിക്ക വൈറസ് രോഗികളുടെ ആകെ എണ്ണം 28 ആയി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :