സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്: കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 1280 രൂപ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (18:43 IST)
കൊച്ചി: ആഗോള വിപണിയില്‍ ഉണ്ടായ വിലയിടിവിനെ തുടര്‍ന്ന് സംസ്ഥാനത്തും സ്വര്‍ണ്ണവില കുറഞ്ഞു. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ 1280 രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ ദിവസം മാത്രം ഒരു പവന്റെ വില 520 രൂപ കുറഞ്ഞു 33,440 എന്ന നിലയില്‍ എത്തിയിരുന്നു.

കഴിഞ്ഞ ഓഗസ്‌റ് ഏഴാം തീയതിയാണ് സ്വര്‍ണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ 42,000 എന്ന നിലയിലെത്തിയത്. ഇതുവരെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ 8840 രൂപയുടെ ഇടിവാണുണ്ടായത്.

അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരുന്ന ഉത്തേജക പാക്കേജ് പ്രതീക്ഷയിലാണ് സ്വര്‍ണ്ണവിലയില്‍ കുറവുണ്ടാകുന്നത്. കുറഞ്ഞത് അടുത്ത രണ്ടാഴ്ചത്തേക്കെങ്കിലും വിലയിലെ ഇടിവിനു സാധ്യതയുണ്ടെന്നാണ് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :