കൊല്ലം|
Last Modified വെള്ളി, 2 ജനുവരി 2015 (18:19 IST)
അനധികൃതമായി സൂക്ഷിക്കുകയും കടത്തുകയും ചെയ്ത അഞ്ചര കിലോ സ്വര്‍ണ്ണം കൊല്ലം ജില്ലയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം അധികാരികള്‍ പിടിച്ചെടുത്തു. ഇതോടനുബന്ധിച്ച് രണ്ടു പേര്‍ വാണിജ്യ നികുതി ഇന്‍റ്റലിജന്‍സിന്‍റ്റെ പിടിയിലുമായി.
എറണാകുളം അക്ഷരാ അപ്പാര്‍ട്ട്‌മെന്‍റ്റില്‍ താമസം രമണിക് ഷാ എന്ന 47 കാരനും കോട്ടയം സ്വദേശി ജോര്‍ജ്ജ് എന്ന 47 കാരനുമാണു പിടിയിലായത്. രമണിക് ഷായെ നാലേകാല്‍ കിലോ സ്വര്‍ണ്ണവുമായി ഓയൂരില്‍ നിന്നും ജോര്‍ജ്ജിനെ ഒന്നേകാല്‍ കിലോ സ്വര്‍ണ്ണവുമായി പുത്തൂരില്‍ നിന്നുമാണു പിടികൂടിയത്.
ഓയൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട രമണിക് ഷായെ പുനലൂര്‍ വാണിജ്യ നികുതി ഇന്‍റ്റലിജന്‍സ് ഓഫീസര്‍ ജോണ്‍സണിന്‍റ്റെ നേതൃത്വത്തിലുള്ള സംഘമാണു വലയിലാക്കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.