ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് കാര്‍ പാഞ്ഞു കയറി: ആറ് വിദ്യാര്‍ഥികള്‍ മരിച്ചു

 കാര്‍ അപകടം , ആറ് വിദ്യാര്‍ഥികള്‍ മരിച്ചു , കൊല്ലം , ടികെഎം
കൊല്ലം| jibin| Last Modified വ്യാഴം, 1 ജനുവരി 2015 (09:47 IST)
ദേശീയപാതയില്‍ ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷനു സമീപം കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ടികെഎം എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥികളാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനില്‍ ജെഎസ്എം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. കൊച്ചിയില്‍ നിന്നും പാരിപ്പള്ളി ഐഒസി പ്ളാന്‍റിലേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കറും തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍
ആറു പേരും തല്‍ക്ഷണം മരിച്ചു.

നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും കാര്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മറ്റൊരു വാഹനത്തെ മറികടക്കാനുളള ശ്രമത്തിനിടെ കാര്‍ ടാങ്കര്‍ ലോറിക്ക് അടിയിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :