തിരുപ്പതി|
Last Modified വെള്ളി, 21 നവംബര്‍ 2014 (15:52 IST)
തിരുപ്പതിയില്‍ നടന്ന ഒരു വിവാഹത്തിന് വധു അണിഞ്ഞത് 4 കോടി രൂപയുടെ സ്വര്‍ണ്ണം. മകള്‍ 4 കോടി രൂപയുടെ സ്വര്‍ണ്ണം ഇടുമ്പോള്‍ പിതാവും കുറച്ചില്ല. പിതാവും കിലോക്കണക്കിന് സ്വര്‍ണ്ണം അണിഞ്ഞാണ് വിവാഹത്തില്‍ പങ്കെടുത്തത്.
പലഹാര നിര്‍മ്മാണക്കമ്പനി ഉടമയാണ് ഈ ആഡംബര വിവാഹം നടത്തിയത്. ആന്ധ്രയിലുടനീളം ഇദ്ദേഹത്തിന്റെ കമ്പനിയുടെ ശാഖകളുണ്ട്. ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ സുരക്ഷ പരിഗണിച്ച് പുറത്തുവിട്ടിട്ടില്ല.
പോലീസ് സംരക്ഷണത്തിലാണ് ഈ പിതാവും മകളും വിവാഹ വേദിയിലേക്ക് പോയത്.സുരക്ഷാ പ്രശ്‌നം മുന്‍ നിര്‍ത്തിയാണ് വിവാഹത്തിന് സുരക്ഷ ഒരുക്കിയതെന്നാണ് പൊലീസ് അധികൃതര്‍ അറിയിച്ചത്. 4 കോടി രൂപയുടെ സ്വര്‍ണ്ണം ധരിച്ചിരിക്കുന്ന മകളുടേയും പിതാവിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.