'വിഎസിന്റെ ശൈലിക്കെതിരായ താക്കീതാണ് കോടതി പരാമര്‍ശം'

 പാമോലീന്‍ കേസ് , വിഎസ് അച്യുതാനന്ദന്‍ , വിഎം സുധീരന്‍ , സുപ്രീം കോടതി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (17:53 IST)
പാമോലീന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍
സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ യുഡിഎഫ് നേതാക്കള്‍ കോടതി നിലപാടിനെ പിന്തുണച്ചും, വിഎസിനെ എതിര്‍ത്തും രംഗത്ത് എത്തി. അച്യുതാനന്ദന്റെ ശൈലിക്കെതിരായ ശക്തമായ താക്കീതാണ് സുപ്രീംകോടതി പരാമര്‍ശത്തിലൂടെ വ്യക്തമായതെന്നും. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയെ ദുരുപയോഗിക്കുന്ന രീതിയാണ് പ്രതിപക്ഷ നേതാവിന്റേതെന്നും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു.

പാമോലീന്‍ കേസില്‍ അച്യുതാനന്ദന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന കോടതി നിരീക്ഷണത്തിലൂടെ കോടതിക്ക് ഇപ്പോഴെങ്കിലും സത്യം മനസിലായതില്‍ സന്തോഷമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം വിഎസ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആവശ്യപ്പെട്ടപ്പോള്‍ വിഎസിനെ വഴിതെറ്റിക്കുന്നത് ചില വയറ്റിപ്പിഴപ്പ് അഭിഭാഷകരാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു. അദ്ദേഹം ശരിയായ കാര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിനെ ബാധിക്കില്ലെന്നും അത് അങ്ങനെതന്നെ നിലനില്‍ക്കുന്നതായും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

പാമോലീന്‍ കേസില്‍ വി‌എസ് അച്യുതാനന്ദന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്നും. കേസില്‍ വി‌എസിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും. കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം പരമാവധി നീട്ടീ‍ക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.

കേസില്‍ ഇനി എന്ത് തെളിവുകളാണ് വി‌എസിന് ഇനി സമര്‍പ്പിക്കാനുള്ളതെന്നും. കേസില്‍ എന്ത് രാഷ്ട്രീയ ലാഭമാണുള്ളതെന്നും ഇനിയും ഇത്തരത്തില്‍ കേസ് നീട്ടിവച്ചാല്‍ വി‌എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടിവരുമെന്നുമാണ് കോടതി വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :