ലാലിസം കണ്ടില്ലെന്നും; പ്രശ്നങ്ങള്‍ വിവാദമാക്കരുതെന്നും സുധീരന്‍

   ദേശീയ ഗെയിംസ് , ലാലിസം , കെപിസിസി , വിഎം സുധീരന്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (21:10 IST)
ദേശീയ ഗെയിംസിലെ ലാലിസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നതോടെ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ രംഗത്ത്. നിലവിലെ പ്രശ്നങ്ങള്‍ ഇപ്പോള്‍ വിവാദമാക്കരുതെന്നും. ഗെയിംസ് വിജയകരമായി കൊണ്ടുപോകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഗെയിംസ് നടത്തിപ്പില്‍ പ്രശ്നങ്ങളെ പെരുപ്പിച്ചുകാട്ടതെ എന്തെല്ലാം പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നാലും അത് പരിഹരിക്കണം. ലാലിസം പരിപാടി കാണാന്‍ സാധിച്ചില്ലെന്നും. ഉദ്ഘാടനത്തിന് തിരികൊളുത്തുന്നത് മാത്രമേ ടിവിയില്‍ കാണാന്‍ മാത്രമെ സാധിച്ചുള്ളുവെന്നും സുധീരന്‍ പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് ഗെയിംസ് കഴിഞ്ഞതിനുശേഷം സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :