കേന്ദ്രസര്‍ക്കാരിന്‍റെ പരസ്യത്തിനെതിരെ സുധീരന്‍റെ വിമര്‍ശനം

തിരുവനന്തപുരം| vishnu| Last Modified വ്യാഴം, 29 ജനുവരി 2015 (19:13 IST)
കേന്ദ്രസര്‍ക്കാരിന്‍റെ റിപബ്ലിക് ദിന പരസ്യത്തില്‍ ഭരണ ഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നിവ ഒഴിവാക്കിയ ബോധപൂര്‍വമായ നടപടി രാജ്യദ്രോഹപരമാണെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത നിരാകരിക്കുന്ന ഈ നടപടിക്ക് പിന്നില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ നിഗൂഢ ലക്‍ഷ്യങ്ങളുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ ഈ വീഴ്ചയില്‍ പശ്ചാത്തപിക്കാനോ പ്രായശ്ചിത്തം ചെയ്യാനോ തയ്യാറാകുന്നതിനു പകരം ന്യായീകരിക്കാനുള്ള വിഫല ശ്രമമാണു സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്നും ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോഡി സര്‍ക്കാരിനു ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ അംഗീകരിച്ച ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :