ഗ്യാലക്സി A51 ഇന്ത്യൻ വിപണിയിലെത്തിച്ച് സാംസങ്, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 30 ജനുവരി 2020 (16:42 IST)
മിഡ് റേയ്ഞ്ച് ക്യാറ്റഗറിയിലെ മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയൊലെത്തിച്ച് സാംസങ്. ഗ്യാലക്സി A51നെയാണ് പുതുതായി സാംസങ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. 23,999 രൂപയാണ് സ്മാർട്ട്ഫോണിന് ഇന്ത്യയിലെ വില ജനുവരി 31 മുതൽ ഓൺലൈൻ ഓഫ്‌ലൈൻ ഷോറൂമുകൾ വഴി ലഭ്യമാകും.

6 ജിബി റാമോടുകീയ സ്മാർട്ട്ഫോണിൽ 128 ജിബി സ്റ്റോറേജ് ഒരുക്കിയിരിയ്ക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ്, സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. എസ് ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം.

48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് സ്മാർട്ട്ഫോണിലെ പ്രധാന സവിശേഷതകളിൽ ഒന്ന്. 12 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ, മാക്രോ ലെൻസ്, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.

2.3 ജിഗാഹെഡ്സ് എക്സിനോസ് 9611 ഒക്ടാകോർ പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള വൺ യുഐ 2 ഒപ്പറേറ്റിങ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 15W ഫാസ്റ്റ് ചാർജ് സംവിധാനത്തോടുകൂടിയ 4000 എംഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :