നിസാരം, പത്ത് അടിയോളം നീളമുള്ള ഗേറ്റിൽ വലിഞ്ഞുകയറി വിടവിലൂടെ ചാടിക്കടന്ന് നായ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 30 ജനുവരി 2020 (15:44 IST)
മനുഷ്യന്റെ കൂട്ടുകാരാണ് നായകൾ നല്ല സാമർഥ്യ ശാലികളുമാണ് അവർ. എന്തിന് അഭിനയിയ്ക്കുന്ന നായകൾ വരെയുണ്ട്. സാഹസിക കാര്യങ്ങൾ ചെയ്യുന്നതിലും നായകൾ മുൻപിൽ തന്നെ. ഇപ്പോഴിതാ കുസൃതിയായ ഒരു നായയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി തരംഗമാവുകയാണ്.

ഗേറ്റും മതിലുമെല്ലാം ചാടി നല്ല പരിചയമുള്ള നായയാണ് ഇതെന്ന് വീഡിയോ കാണുന്നവർ നിസംശയം പറയും. പത്തടിയോളം നീളമുള്ള കൂറ്റൻ ഗെയിറ്റിന് മുൻപിൽ ഒരു സെക്കൻഡ് നായ ഒന്ന് ശങ്കിച്ച് നിന്നു, പിന്നീട് ഇതോക്കെ എന്ത് എന്ന മട്ടിൽ മനുഷ്യൻ കയറുന്നതുപോലെ ഗേറ്റിലേയ്ക്ക് വലിഞ്ഞു കയറുന്നത് വീഡിയോയിൽ കാണാം.

മുഴുവൻ കയറാൻ നായ മെനക്കെട്ടില്ല. പകുതി മുകളിലേക്ക് കയറിയ ശേഷം ഗേറ്റിന്റെ വിടവിലൂടെ ഒരു തെരുവ് സർക്കസുകാരന്റെ മെയ്‌വഴക്കത്തോടെ അകത്തേയ്ക്ക് ചാടിക്കടന്നു. തായ്‌ലാൻഡിലെ കടലോര റിസോർട്ട് ആയ ഹുവാ ഹിനിൽനിന്നും പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി തരംഗമായിരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :