ടാറ്റയുടെ മൈക്രോ എസ്‌യുവി വരുന്നു, ഓട്ടോഎക്സോയിൽ ആദ്യ പ്രദർശനം !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 30 ജനുവരി 2020 (17:05 IST)
ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു കുഞ്ഞൻ എസ്‌യുവിയെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. ഹോൺബിൽ എന്ന മിനി കോംപക്ട് എസ്‌യുവിയെ അടുത്ത മാസം നടക്കുന്ന ഡെൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിക്കും. കഴിഞ്ഞ ജനീവ മോട്ടോർ ഷോയിൽ ടാറ്റ പ്രദർശിപ്പിച്ച H2X കൺസെപ്റ്റ് മോഡലിൽനെയാണ് ഹോൺബിൽ എന്ന പേരിൽ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്.

ടാറ്റ ആൾട്രോസ് ഒരുക്കിയിരിക്കുന്ന ഇംപാക്ട് 2.0 ഡിസൈൻ ശൈലിയിലാണ് വാഹനത്തെയും ഒരുക്കിയിരിക്കുന്നത്. വാഹന നിരയിൽ നെക്സണ് തൊട്ടുപിന്നിലായിരിക്കും ഹോൺബിലിന്റെ സ്ഥാനം. ഒറ്റ നോട്ടത്തിൽ തന്നെ ആകർഷണത്വം തോന്നുന്ന സ്പോർട്ടീവ് ലുക്കിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്.

എന്നാൽ വാഹനത്തിന്റെ എഞ്ചിൻ ഉൾപ്പടെയുള്ള വിശദാംശങ്ങൾ ടാറ്റ പുറത്തുവിട്ടിട്ടില്ല. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലായിരിക്കും വാഹനം എത്തുക എന്നാണ് സൂചന. അഞ്ച് ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില പ്രതീക്ഷിക്കപ്പെടുന്നത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :