ബസില്‍ നിന്ന് ആറരകിലോ കഞ്ചാവ് പിടിച്ചു

പാലക്കാട്| Last Modified ശനി, 14 ഫെബ്രുവരി 2015 (17:08 IST)
പാലക്കാട്ടെ ഗോപാലപുരത്തിനടുത്ത് വച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് ആറര കിലോ കഞ്ചാവ് പിടിച്ചു. ഇതോടനുബന്ധിച്ച് മലപ്പുറം പന്തലൂര്‍ കിഴക്കേക്കുന്ന് വീട്ടില്‍ രതീഷ് (32), മഞ്ചേരി കമ്പാലക്കുന്ന് കപ്രക്കാടന്‍ ഷമീര്‍ (27) എന്നിവരെ പൊലീസ് പിടികൂടി.

കെ.എസ്.ആര്‍.ടി.സി ബസിലെ ലഗേജ് ബോക്സില്‍ നിന്നാണ്‌ കഞ്ചാവ് പൊലീസ് കണ്ടെടുത്തത്. പൊള്ളാച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസിന്‍റെ ലഗേജ് ബോക്സില്‍ ഒരു സ്കൂള്‍ ബാഗിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന്‌ നാലര ലക്ഷത്തോളം രൂപ വിലവരുമെന്നാണ്‌ പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്വാഡ് സി.ഐ ശ്രീകുമാര്‍ പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :