പാന്‍പരാഗ് ശേഖരം പിടിച്ചു

നെടുമങ്ങാട്| Last Modified ശനി, 14 ഫെബ്രുവരി 2015 (16:57 IST)
നിരോധിത ഉല്‍പ്പന്നമായ പാന്‍ പരാഗിന്‍റെ വന്‍ ശേഖരം പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നെടുമങ്ങാട്ടും പരിസരങ്ങളിലുമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ നാലായിരത്തോളം പാക്കറ്റ് പാന്‍ പരാഗാണു പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കുപ്പക്കോണം റോഡിലെ ശ്രീമുരുകാസ്റ്റോഴ്സ് ഉടമ തെങ്കാശി സ്വദേശി സമുദ്രക്കനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കരിപ്പൂര് മുഖവൂര്‍ ജംഗ്ഷനിലെ മുരളീധരന്‍റെ കടയില്‍ നിന്നും ആനാട് ബ്വാങ്ക് കവലയിലെ അബ്ദുള്‍ റഷീദിന്‍റെ കടയില്‍ നിന്നും പാന്‍ പരാഗിനെ ശേഖരം വലിയമല പൊലീസ് പിടിച്ചു. കട ഉടമകളെയും പൊലീസ് അറസ്റ്റ് ചെയ്തു.

നെടുമങ്ങാട് സി.ഐ ആര്‍.വിജയന്‍, എസ്.ഐ അജയന്‍, എ.എസ്.ഐ സലീം എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. നിരോധിത ഉല്‍പ്പനങ്ങള്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളെ കുറിച്ച് ഊര്‍ജ്ജിത അന്വേഷണം തുടരുമെന്ന് അധികാരികള്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :