ന്യൂഡല്‍ഹി|
Last Modified വെള്ളി, 13 ഫെബ്രുവരി 2015 (16:19 IST)
സാമൂഹ്യപ്രവര്‍ത്തക ടീസ്ത സതല്‍വാദിന്റെ അറസ്റ്റ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ടീസ്തയെ ഫെബ്രുവരി 19 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നല്‍കാന്‍ എന്നപേരില്‍ ശേഖരിച്ച ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നതാണ് ടീസ്തയ്ക്കെതിരെയുള്ള ആരോപണം.
നേരത്തെ അറസ്റ്റ് ഒഴിവാക്കാനായി ടിസ്ത നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ടീസ്തയെ
ഗുജറത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിരിക്കെ സുപ്രീം കോടതി
ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് ഒരു ദിവസത്തേക്ക് തടഞ്ഞിരുന്നു.
2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായും, കലാപത്തിലെ ഇരകള്‍ക്ക് നല്‍കുന്നതിനായും പിരിച്ചെടുത്ത 1.51 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഇവരുടെ ഭര്‍ത്താവ് ജാവേദ് ആനന്ദും ഈ കേസില്‍ പ്രതിയാണ്. 2014 ജനുവരി അഞ്ചിനാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.