സ്വര്‍ണ്ണക്കടത്ത്: 3 കിലോ സ്വര്‍ണ്ണം പിടിച്ചു

കൊച്ചി| Last Modified ശനി, 14 ഫെബ്രുവരി 2015 (17:05 IST)
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 3 കിലോ സ്വര്‍ണ്ണം പിടികൂടി. വിമാനത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച 3 കിലോ സ്വര്‍ണ്നമാണു റവന്യൂ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇതിനെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തു.

ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേസ് വിമാനം ക്ലീന്‍ ചെയ്യുന്നതിന്‍റെ ഭാഗമായി ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കിയിരുന്നു. ഇങ്ങനെ വിമാനത്തില്‍ നിന്നു പുറത്തേക്ക് കൊണ്ടുപോകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കയറ്റിയ ഫ്ലൈറ്റ് കാറ്ററിംഗ് ഏജന്‍സിയുടെ വാഹനത്തില്‍ ഭക്ഷണം നിറയ്ക്കുന്ന ഒരു ബോക്സിനുള്ളിലാണു സ്വര്‍ണ്ണ ബാറുകള്‍ ഒളിപ്പിച്ചിരുന്നത് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണു ഡി.ആര്‍.ഐ സംഘം പതിവില്ലാത്ത ഇത്തരം പരിശോധന നടത്തിയത്.

ജെറ്റ് എയര്‍വേസിലെ ക്രൂ കോട്ടയം സ്വദേശി അലൂണ്‍ ജോസ്, ഡാര്‍ജിലിംഗ് സ്വദേശി കിഷന്‍ എന്നിവരെയാണ്‌ ആദ്യം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഈ സമയത്ത് ക്ലീനിംഗ് ജോലിയിലുണ്ടായിരുന്ന ഏജന്‍സിയിലെ നാലുപേരെയും പിടികൂടി. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇത്തരത്തിലുള്ള സ്വര്‍ണ്ണക്കടത്ത് ആദ്യമായാണ് പിടികൂടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :