കഞ്ചാവ് വില്‍പ്പന 4 പേര്‍ പിടിയില്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (18:57 IST)

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമഠം കോളനി നിവാസി ഗഫൂര്‍ (40), മാരിയപ്പന്‍ (34), കൊഞ്ചിറവിള സ്വദേശി ദിലീപ് (38), ബീമാപ്പള്ളി സ്വദേശി നസീര്‍ (35) എന്നിവരാണ് ഫോര്‍ട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്.

ചാലം കരിമഠം കോളനി, അട്ടക്കുളങ്ങര എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന വ്യാപകം എന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :