ഇന്ത്യക്കാരായ രണ്ട് ലഷ്‍ക‍ർ ഇ തൊയ്ബ ഭീകരർ ഗള്‍ഫില്‍ പിടിയിലായി

ദുബായ്| VISHNU N L| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (12:54 IST)
2010ലെ പുനെ ജർമ്മൻ ബേക്കറി സ്ഫോടനമുൾപ്പടെ പല ഭീകരാക്രമണങ്ങളുടെയും മുഖ്യസൂത്രധാരന്മാരായ രണ്ട് ഇന്ത്യന്‍ ലഷ്കര്‍ ഭീകരര്‍ ഗള്‍ഫില്‍ പിടിയിലായി. അബു സൂഫിയാൻ, സൈനൂൾ ആബിദീൻ എന്നീ ഭീകരരാണ് അറസ്റ്റിലായത്. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസിലും എൻഐഎയുടെ ചാർജ്ഷീറ്റുകളിലുമെല്ലാം നിരവധി തവണ രേഖപ്പെടുത്തിയിട്ടുളള കൊടുംഭീകരരാണ് ഇരുവരും.

അബു സൂഫിയാൻ എന്ന അസദുള്ള ഖാനെ സൗദി അറേബ്യയിൽ നിന്നും സൈനൂൾ ആബിദീൻ എന്ന സാഹിത് ഷെയ്ക്കിനെ ദുബയിൽ നിന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. 2010ലെ പുനെ ജർമ്മൻ ബേക്കറി സ്ഫോടനത്തിൽ സ്ഫോടകവസ്തുക്കൾ എത്തിച്ചുകൊടുത്ത സൈനൂൾ ആബിദീൻ ഇന്ത്യൻ മുജാഹിദ്ദിന്‍റെ മുഖ്യ ആയുധ വിതരണക്കാരൻ കൂടിയാണ്.

അബു സൂഫിയാനുടെയും, സൈനൂൾ ആബിദുടെയും അറസ്റ്റ്, ലഷ്‍‍ക‍ർ ഇ തൊയ്ബ പ്രവർത്തനങ്ങളുടെ തെളിവുകൾ കണ്ടെത്താൻ സഹായകമാകും എന്നാണ്
സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.
ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ഏജൻസികൾ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :