ഓപ്പറേഷന്‍ സുരക്ഷ: 108 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (19:17 IST)
ഗുണ്ടാ മാഫിയാ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 108 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 69 പേരും കൊച്ചി റേഞ്ചില്‍ 10 പേരും തൃശൂര്‍ റേഞ്ചില്‍ 16 പേരും കണ്ണൂര്‍ റേഞ്ചില്‍ 13 പേരുമാണ് അറസ്റ്റിലായത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റിയില്‍ 19, റൂറലില്‍ 34, കൊല്ലം സിറ്റിയില്‍ 11, റൂറലില്‍ 4, പത്തനംതിട്ടയില്‍ ഒന്നും കൊച്ചി സിറ്റിയില്‍ 10, തൃശൂര്‍ സിറ്റി 10, റൂറല്‍ 01 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.ഇതിനൊപ്പം പാലക്കാട് 3, മലപ്പുറം 2, കോഴിക്കോട് സിറ്റി 01, റൂറല്‍ 3, വയനാട് 4, കണ്ണൂര്‍ ഒന്ന്, കാസര്‍കോട് 4 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :