ശാരദ ചിട്ടി തട്ടിപ്പ്: മുന്‍ കേന്ദ്ര മന്ത്രിയുടെ ഭാര്യ അറസ്റ്റില്‍

ന്യൂഡല്‍ഹി| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (15:07 IST)
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി മാതംഗ് സിംഗിന്റെ ഭാര്യ മനോരഞ്ജനാ സിംഗിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു.ശാരദാ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ്‌തോ സെന്നിനെ ഭീഷണിപ്പെടുത്തി മനോരഞ്ജന വന്‍തുക തട്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

മാതംഗ് സിംഗുമായി ഏറെ നാളായി അകന്നു കഴിയുകയായിരുന്നു മനോരഞ്ജന. ശാരദാക്കേസില്‍ ജനുവരിയില്‍ മാതംഗിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ശാന്തനു ഘോഷ് എന്ന ബിസിനസുകാരനെയും സിബിഐ അറസ്റ്റ് ചെയ്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :