അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം; ഗണേശിനും ബാലകൃഷ്ണപിള്ളയ്ക്കും നുണപരിശോധന

തിരുവനന്തപുരം:| Last Modified വ്യാഴം, 24 ജൂലൈ 2014 (12:58 IST)
ആര്‍ ബാലകൃഷ്ണപിള്ളയെയും ഗണേശ് കുമാറിനെയും വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ നുണ പരിശോധനക്കു വിധേയരാക്കും.നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും സിബിഐ കത്തയക്കും.

വാളകം എം എല്‍ എ ജംഗ്ഷന് സമീപം റോഡരികില്‍ 2011 സെപ്തംബര്‍ 27ന് മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകന്‍ കെ കൃഷ്ണകുമാറിനെ രക്തം വാര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.ആക്രമണത്തിന് പിന്നില്‍ ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേഷ് കുമാറുമാണെന്ന് അധ്യാപകന്‍ പൊലീസില്‍ മൊഴിനല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :