വീരേന്ദ്രകുമാറിന്റെ തോല്‍വി: അത്യപൂര്‍വ പ്രതിഭാസമെന്ന് ബാലകൃഷ്ണപിള്ള

മണ്ണാര്‍ക്കാട്| Last Modified വ്യാഴം, 3 ജൂലൈ 2014 (11:17 IST)
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി എംപി വീരേന്ദ്രകുമാറിന്റെ തോല്‍വി അത്യപൂര്‍വമായ പ്രതിഭാസമായാണ് തോന്നുന്നതെന്ന് യുഡിഎഫ് തെളിവെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള.

വീരേന്ദ്രകുമാര്‍ തോറ്റത് അദ്ദേഹത്തിന്‍െറ കുറ്റംകൊണ്ടല്ല. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും എതിരെ നടപടിയെടുക്കാന്‍ കമ്മിറ്റിക്കാവില്ല. അത് ചെയ്യേണ്ടത് അതത് കക്ഷികളാണെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പാലക്കാട്ടുണ്ടായ കുഴപ്പങ്ങള്‍ വ്യക്തമായെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

മൂന്നുദിവസം കൊണ്ട് കഴിയാവുന്നത്രയും വിവരങ്ങള്‍ ശേഖരിച്ചു. നാനൂറോളം പരാതികളാണ് ലഭിച്ചത്. ഇത് വിശദമായി പഠിച്ച് എട്ടാം തീയതി തിരുവനന്തപുരത്ത് മണ്ണാര്‍ക്കാട്, പാലക്കാട്, പട്ടാമ്പി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം വിശദമായ റിപ്പോര്‍ട്ട് അടുത്ത യുഡിഎഫ് യോഗത്തിന് മുമ്പ് സമര്‍പ്പിക്കുമെന്നും പിള്ള പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :