തിരുവനന്തപുരം|
Last Modified വെള്ളി, 23 മെയ് 2014 (12:03 IST)
സരിതയുടെ കത്തോ കത്തിന്റെ പകര്‍പ്പോ കൈയിലുണ്ടെങ്കില്‍ പുറത്തുവിടാന്‍ ആര്‍ ബാലകൃഷ്ണപിള്ളക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. കത്തിന്റെ പേരില്‍ ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പിള്ള കത്ത് പുറത്തുവിടുന്നതുവരെ മന്ത്രിസഭാ പുന:സംഘടനക്ക് കാത്തിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്നായിരുന്നു പിള്ളയുടെ ഭീഷണി. മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായില്ളെങ്കില്‍ ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും പിള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. സരിതയുടെ കത്തില്‍ ചില മന്ത്രിമാരുടെയും പാര്‍ലമെന്‍്റ് അംഗങ്ങളുടെയും പേരുണ്ടെന്നും പിള്ള പറഞ്ഞിരുന്നു.