നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 12 മെയ് 2021 (12:08 IST)
രണ്ടാം പിണറായി മന്ത്രിസഭയില്‍ കൂടുതല്‍ പേരും പുതുമുഖങ്ങളായിരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുണ്ടായിരിക്കും. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മന്ത്രിസഭയില്‍ ഡിവൈഎഫ്‌ഐ പ്രാതിനിധ്യം ഉണ്ടായിരിക്കും. എ.എന്‍.ഷംസീറും മുഹമ്മദ് റിയാസുമാണ് നേരത്തെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഷംസീറിന് തന്നെയാണ് കൂടുതല്‍ സാധ്യത.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവായ മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ കൂടിയാണ്. റിയാസിന് സംഘടനാ രംഗത്ത് നീണ്ട പ്രവര്‍ത്തന പരിചയമുണ്ട്. ഇതിന്റെ മാത്രം അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനത്തിനു റിയാസ് യോഗ്യനുമാണ്. എന്നാല്‍, തന്റെ മരുമകന് മന്ത്രിസ്ഥാനം നല്‍കിയെന്ന തരത്തില്‍ പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്കെതിരെ പ്രചാരണം നടത്തിയേക്കാം. ഈ പ്രചാരണങ്ങള്‍ക്ക് അവസരം നല്‍കരുതെന്നാണ് സിപിഎമ്മിന്റെ നിലപാട്. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. റിയാസിനെ തല്‍ക്കാലം മന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെയും നിലപാട്.