അനുബന്ധ വാര്‍ത്തകള്‍
- ഷംസീറിന് മന്ത്രിസ്ഥാനം ലഭിച്ചേക്കും; റിയാസിന് സാധ്യതയില്ല
- അലിഗഡ് മുസ്ലീം സർവകലാശാലയിൽ 20 ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 18 അധ്യാപകർ, ആകെ മരണം 44 ആയി
- സ്വരാജ് അല്ല, പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ കെ കെ രാഗേഷ്
- മെയ് 15ഓടെ സംസ്ഥാനത്ത് ആറ് ലക്ഷം കൊവിഡ് രോഗികൾ, അയൽ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാനാവില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
- മുഖ്യന് പിണറായി, ആരോഗ്യം ശൈലജയ്ക്ക് തന്നെ; മന്ത്രിസഭാ രൂപീകരണം നിര്‍ണായക ചര്‍ച്ചകളിലേക്ക്
നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം: മുഖ്യമന്ത്രി
പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തിൽ നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ ആഘോഷം വീടുകളിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടംചേരൽ അപകടമുണ്ടാക്കുന്ന കാലമാണിത്. ഈ കാലത്ത് ആഘോഷം കുടുംബത്തിലാക്കണം. നോമ്പ് കാലത്ത് നിയന്ത്രണം പൂർണമായി പാലിച്ചു. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു - മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷവും റംസാൻ കൊവിഡ് കാലത്തായിരുന്നു. ഇത്തവണ കൊവിഡ് കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതടക്കമുള്ള സ്വയം നിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.