മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി വേണുഗോപാല്‍ അന്തരിച്ചു

കോട്ടയം| Last Updated: ചൊവ്വ, 20 ഓഗസ്റ്റ് 2024 (11:39 IST)
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി വേണുഗോപാല്‍ അന്തരിച്ചു. 59 വയസായിരുന്നു. കോട്ടയത്തായിരുന്നു അന്ത്യം. ആന്തരിക രക്‌തസ്രാവത്തെ തുടര്‍ന്ന്‌ ഇന്നലെ രാത്രി ഏഴരയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരളഭൂഷണത്തിലൂടെ മാധ്യമ രംഗത്തെത്തിയ വേണുഗോപാല്‍ മംഗളം ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ന്യൂസ് എഡിറ്ററായിരുന്നു. സംസ്ഥാന മാധ്യമ പുരസ്‌കാരമടക്കം നിരവധി മാധ്യമ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റായിരുന്ന എംആര്‍.ജി പണിക്കരുടെ മകനാണ്. കോട്ടയം പ്രസ്‌ ക്ലബിന്റെ പ്രസിഡന്റ്‌, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്‌ഥാന സെക്രട്ടറി, സംസ്‌ഥാന സമിതിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

രാഷ്‌ട്രീയ, സാമ്പത്തിക, കായിക റിപ്പോര്‍ട്ടിംഗില്‍ മികവ്‌ തെളിയിച്ചിട്ടുള്ള വേണുഗോപാലിന്റെ ഭാഷാശൈലി ആകര്‍ഷണീയമായിരുന്നു. മംഗളത്തില്‍ ദീര്‍ഘകാലം മുഖപ്രസംഗം എഴുതിയിരുന്നതും ജി വേണുഗോപാലായിരുന്നു. ജി. വേണുഗോപാലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെഎം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ സി ജോസഫ്‌, ഗവ ചീഫ്‌വിപ്പ്‌ പി സി ജോര്‍ജ്‌, കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം ഇന്ന് വൈകിട്ട്‌ നാലിനു വീട്ടുവളപ്പില്‍. ഭാര്യ: എരമല്ലൂര്‍ ശ്രീഭവനത്തില്‍ മിനിമോള്‍. മക്കള്‍: മനു ഗോവിന്ദ്‌, വിനു ഗോവിന്ദ്‌.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :