മദ്യനിരോധനം പ്രായോഗികമല്ല: എൻഎഎസ്

 ജി സുകുമാരൻ നായർ , എൻഎഎസ്  , ബാര്‍ വിഷയം , കോട്ടയം
കോട്ടയം| jibin| Last Modified ശനി, 23 ഓഗസ്റ്റ് 2014 (13:06 IST)

പ്രതിച്ഛായ നന്നാക്കാനുള്ള മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും. സമ്പൂര്‍ണ്ണ മദ്യനിരോധനം കേരളത്തിൽ പ്രായോഗികമല്ലെന്നും എൻഎഎസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.

മദ്യനയത്തിന്റെ പേരില്‍ പലരും പ്രതിച്ഛായ കൂട്ടാനാണ് നടക്കുന്നത്. ഇതിനായി പാര്‍ട്ടിയിലും മുന്നിലും മത്സരമാണ് നടക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. മദ്യം നിരോധിക്കാനുള്ള തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കാവും സംസ്ഥാനത്തെ നയിക്കുക. മദ്യ നിരോധനമല്ല,​ മദ്യ വർജ്ജനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ബാറുകള്‍ നിരോധിക്കാനുള്ള നീക്കത്തിലും മദ്യ നയത്തിലും ഘടകകക്ഷികളുടെയും ഗ്രൂപ്പുകളുടെയും ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പൂർണമായും കീഴടങ്ങിയിരിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :