കോട്ടയം ഡി.സി.സി പ്രസിഡന്‍റിന്‍റെ പേരില്‍ തട്ടിപ്പിന് ശ്രമം: 3 പേര്‍ പിടിയില്‍

കൊട്ടയം| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (18:29 IST)
തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഡി.സി.സി പ്രസിഡന്‍റിന്‍റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിന്‍റെ പേരിലാണു മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം വാഴൂര്‍ സ്വദേശികളായ സോമന്‍,​ തങ്കപ്പന്‍,​ ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജില്‍ നിന്ന് ഡി.സി.സി പ്രസിഡന്‍റിന്‍റെ പേരില്‍ ഇവര്‍ മൂന്നു പേരും സഹായനിധി ആവശ്യപ്പെട്ടെന്നാണ് പരാതി.

കേസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :