അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസിൽ പ്രണയം അവസാനിക്കുന്നില്ല: പേളിയും ശ്രീനിയും കഴിഞ്ഞു, ഇനി രഞ്ജിനിയും സാബുവും!
- മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്കു പിന്നിലെ കാരണം വ്യക്തമാക്കി കമല്‍ രംഗത്ത്
- ഭീമ ഹർജിയിൽ ഒപ്പിട്ടവർ കളിക്കുന്നത് സാക്ഷാൽ ഭീമനോടാണെന്നത് മറന്നു!- വൈറലാകുന്ന കുറിപ്പ്
- പ്രണയിച്ചതിന് കോളേജിൽ നിന്നും പുറത്താക്കി, ചരിത്രവിധി സ്വന്തമാക്കി മാളവികയും വൈശാഖും
- അഭിമന്യുവിന്റെ കൊലപാതകം അപലപനീയം, കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ല: ഗവര്‍ണര്‍
പട്ടികജാതിക്കാരായതുകൊണ്ടാണോ വരാത്തതെന്ന് നാട്ടുകാരൻ; ക്ഷോഭിച്ച് മന്ത്രി സുധാകരന്‍
പട്ടികജാതിക്കാരായതുകൊണ്ടാണോ വരാത്തതെന്ന് നാട്ടുകാരൻ; ക്ഷോഭിച്ച് മന്ത്രി സുധാകരന്‍
ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുന്നതിനിടെ ജാതി പരാമർശം നടത്തിയ നാട്ടുകാരനോട് ക്ഷോഭിച്ച് മന്ത്രി ജി സുധാകരൻ. അപ്പർകുട്ടനാട് മേഖലയിലെ ക്യാംപുകൾ സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം.
ക്യാംപുകളിൽ സന്ദർശനം നടത്തുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണോയെന്ന ചോദ്യമാണു മന്ത്രിയെ പ്രകോപിപ്പിച്ചത്. ''നിങ്ങളോട് ജാതി ആരെങ്കിലും ചോദിച്ചോ എന്നും, അനാവശ്യം പറയരുത്. പട്ടിക ജാതിക്കാർക്ക് വേണ്ടി എപ്പോഴും നിൽക്കുന്ന ജി സുധാകരനോടാണ് താൻ ജാതി പറഞ്ഞത്. ജാതി പറഞ്ഞതിനു പിടിച്ച് ജയിലില്‍ ഇടുകയാണ് ചെയ്യേണ്ടത്." എന്നായിരുന്നു ജി സുധാകരന്റെ മറുപടി.
ആലപ്പുഴ എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ സന്ദർശനത്തിനുശേഷം ചക്കുളത്തുകാവിൽനിന്ന് അടുത്ത ക്യാംപിലേക്ക് പോകാനെത്തിയപ്പോഴാണ് സംഭവം നടന്നത്.