സിനിമാ നടിമാര്‍ ‘ഗ്ലാമറസ് ’ ആകുന്നതിനെ വിമര്‍ശിച്ച് ജി സുധാകരന്‍

Last Modified ശനി, 18 ജൂലൈ 2015 (15:13 IST)
സിനിമാ നടിമാരുടെ വസ്ത്ര ധാരണത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ ജി. സുധാകരന്‍. ഇന്നത്തെ നടിമാര്‍ അഭിനയത്തിന്റെ മഹത്വം മറക്കുകയാണെന്നും ഗ്ലാമറസ്സായി ശ്രദ്ധ നേടാന്‍ മാത്രമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

വസ്ത്രധാരണത്തില്‍ വന്ന പരിഷ്‌ക്കാരങ്ങള്‍ നമ്മുടെ സംസ്‌ക്കാരത്തെ ബാധിച്ചുവെന്നും വൈകുന്നേരങ്ങളില്‍ നടിമാര്‍ ചാനല്‍ അവതാരകരുമായി കൊഞ്ചി കുഴയുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. വസ്ത്രത്തിന്റെ അളവ് കുറഞ്ഞാലേ ശ്രദ്ധേയരാകൂ എന്ന ധാരണയാണ് മലയാളസിനിമയിലെ പല നായികമാര്‍ക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :