കുട്ടനാട്|
jibin|
Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (17:36 IST)
നിര്‍ദ്ധനരും ചികിത്സിക്കാന്‍ നിവൃത്തിയില്ലാത്തവരുമായ മൂന്നു പേരുടെ ചികിത്സയ്ക്കായി ഒരു പഞ്ചായത്തിലെ 13 വാര്‍ഡിലെ അംഗങ്ങളും ചങ്ങനാശേരിയിലെ പ്രത്യാശ എന്ന സന്നദ്ധ സംഘടനയും ചേര്‍ന്ന് 26 ലക്ഷത്തിലേറെ രൂപ സമാഹരിച്ചു.
ചമ്പക്കുളം പഞ്ചായത്തിലെ പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച രാജുമോന്‍, വൃക്ക രോഗ ബാധിതരായ മനോജ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരുടെ ചികിത്സയ്ക്ക് വേണ്ട 15 ലക്ഷം രൂപ കണ്ടെത്താനാണ് ജനങ്ങള്‍ ഒത്തൊരുമിച്ചത്. കഴിഞ്ഞ ദിവസം പതിമൂന്നു വാര്‍ഡുകളിലായി അന്‍പത്തിരണ്ട് ഗ്രൂപ്പുകള്‍ തിരിച്ച് 1600 സന്നദ്ധഭടന്‍മാരാണ് ധനശേഖരണത്തിനു മുതിര്‍ന്നത്.
ഇതിന്‍റെ വിജയത്തിനായി പ്രത്യാശാ ഡയറക്ടര്‍ ഫാ സെബാസ്റ്റ്യന്‍ പുന്നശേരി, പഞ്ചായത്ത് പ്രസിഡന്‍റ്‍ ജെസി ജോജി, എന്നിവര്‍ക്കൊപ്പം കൊല്ലം പറമ്പില്‍ കെ കവിരാജ് എന്നിവരാണ് ചുക്കാന്‍ പിടിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.