നട്ടംതിരിഞ്ഞ് സാധാരണക്കാര്‍: പെട്രോള്‍ വില ഇന്നും വര്‍ധിച്ചു

ശ്രീനു എസ്| Last Modified വ്യാഴം, 8 ജൂലൈ 2021 (08:11 IST)
നട്ടംതിരിഞ്ഞ് സാധാരണക്കാര്‍. പെട്രോള്‍ വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ധിച്ചത്. ഈമാസം മാത്രം അഞ്ചുതവണയാണ് ഇന്ധനവില വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 102.55 രൂപയായി. കൊച്ചിയില്‍ 100.77 രൂപയും കോഴിക്കോട് 101.05 രൂപയും വിലയുണ്ട്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. അതിനാല്‍ ഇനിയും വരും ദിവസങ്ങളില്‍ വിലവര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :