ടീം മാനേജ്‌മെന്റിന്റെ താളത്തിനൊപ്പം തുള്ളനാവില്ല: മുഖം കറുപ്പിച്ച് ബിസിസിഐ

അഭിറാം മനോ‌ഹർ| Last Modified ബുധന്‍, 7 ജൂലൈ 2021 (20:35 IST)
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ഓപ്പണിങ് താരം ശുഭ്‌മാൻ ഗില്ലിന് പരിക്കേറ്റതോടെ ഓപ്പണിംഗിൽ പകരം താരത്തെ വേണമെന്ന ടീം മാനേജ്‌മെന്റ് ആവശ്യത്തൊട് മുഖം കറുപ്പിച്ച് ബിസിസിഐ. എന്താണ് പദ്ധതി എന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റിന് എപ്പോഴും വ്യക്തത ഉണ്ടാവണമെന്ന് പ്രതികരിച്ചു.

കോലിയുടെ സാന്നിദ്ധ്യത്തിലാണ് ടീമിനെ തിരെഞ്ഞെടുത്തത്. ടീമിലെ താരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റിന് വ്യക്തത വേണം. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ ഓപ്പണിങ് സ്ഥാനത്ത് ശ്രീലങ്കൻ പര്യടനത്തിലുള്ള പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കണം എന്ന് ആവശ്യപ്പെട്ടാണ് ടീം മാനേജ്മെന്റ് ജൂൺ 28ന് സെലക്‌ടർമാർക്ക് കത്തയച്ചത്. ടെസ്റ്റ് ഓപ്പണർ എന്ന നിലയിൽ ഗില്ലിന് പകരം മായങ്കും കെഎൽ രാഹുലുമാണ് ഇന്ത്യൻ ടീമിനൊപ്പമുള്ളത്.
ഇനിയൊരു കളിക്കാരന്‍ കൂടി പരിക്കിലേക്ക് വീഴാനുള്ള സാദ്ധ്യത മുമ്പില്‍ കണ്ടാണ് രണ്ട് പേരെ വിട്ടുതരണമെന്ന് ടീം ആവശ്യപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :