അനുബന്ധ വാര്‍ത്തകള്‍
- കഴിഞ്ഞമാസം കെഎസ്ആര്‍ടിസിയിലെ വരവ് ചെലവുകള്‍ തമ്മിലുള്ള വ്യത്യാസം 100 കോടി രൂപ!
- ഇന്ധനവില ഒറ്റയടിക്ക് ഉയര്‍ന്നത് 52 ശതമാനം; ബംഗ്ലാദേശില്‍ ജനം ഇന്ധന സ്റ്റേഷനുകള്‍ ഉപരോധിച്ചു
- ഇന്ധനക്ഷാമം രൂക്ഷം: ശ്രീലങ്കയിൽ സ്കൂളുകൾ പൂട്ടി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
- അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിയുന്നു; കാരണം ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നത്
- ഫെഡ് റിസർവ് തീരുമാനം രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകും, ഇന്ധനവില ഇനിയും ഉയരും
ഇന്ധനക്ഷാമം: കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു
ഇന്ധനക്ഷാമം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനൊപ്പം എണ്ണ കമ്പനികള്‍ ഇന്ധനം എത്തിക്കാനുള്ള കാലതാമസവും കൂടിയതോടെയാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. ഓരോ ഡിപ്പോയിലും ദീര്‍ഘദൂര ബസ്സുകള്‍ ചെറിയ അളവില്‍ ഡീസല്‍ അടിച്ചാണ് ഇപ്പോള്‍ യാത്ര തുടരുന്നത്. കൂടാതെ ഇത് യാത്രാസമയം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സര്‍വീസ് കളക്ഷനില്‍ നിന്ന് പണം എടുത്ത് സ്വകാര്യപമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്ന സാഹചര്യവും കെഎസ്ആര്‍ടിസി ബസില്‍ ഇപ്പോള്‍ ഉണ്ട്. ഡീസല്‍ ക്ഷാമം മൂലം സര്‍വീസ് മുടങ്ങുന്നതോടെ മാസവരുമാനം 192 കോടിയില്‍ നിന്ന് 164 കോടിയായി കുറഞ്ഞിട്ടുണ്ട്. പല ഡിപ്പോകളിലും കിലോമീറ്റര്‍ 35 രൂപ വരുമാനം ലഭിക്കുന്ന സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്.