ഓണക്കിറ്റ്: സേമിയയും നെയ്യും അടക്കം ഇത്തവണ 13 ഇനങ്ങൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ജൂലൈ 2022 (12:47 IST)
ഇത്തവണയും ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യകിറ്റ് ലഭിക്കും 13 ഇനങ്ങൾ വിതരണം ചെയ്യാനാണ് ആലോചന. സോപ്പ്, ആട്ട എന്നിവ ഒഴിവാക്കും. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു കിറ്റിൽ വിതരണം ചെയ്തിരുന്നത്.

സൗജന്യകിറ്റുകൾ തയ്യാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങൾ സജ്ജമാക്കാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താൽ ഡിപ്പോ മാനേജർമാർക്ക് സപ്ലൈക്കോ സിഎംഡി നിർദേശം നൽകി. ഇനങ്ങളുടെ പട്ടീക റീജയണൽ മാനേജർമാർ രണ്ട് ദിവസം മുൻപ് എംഡിക്ക് കൈമാറി. ഇത് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രിയാണ് കിറ്റ് വിതരണത്തെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നും സപ്ലൈകോ അറിയിച്ചു.

സംസ്ഥാനത്തെ 90 ലക്ഷത്തോളം വരുന്ന കാർഡ് ഉടമകൾക്കാവും സൗജന്യകിറ്റ്. ഒരു കിറ്റിന് 500 രൂപയാണ് ചിലവാകുക. സൗജന്യകിറ്റിന് പുറമെ ഓണത്തോട് അനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യകിറ്റും സപ്ലൈക്കോ വിതരണം ചെയ്യുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :