1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain updates kerala

ന്യൂനമർദ്ദം ദുർബലമായി: കേരളത്തിൽ അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത

kerala
അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് കിഴക്കൻ വിദർഭയ്ക്കും സമീപ പ്രദേശത്തിന് മുകളിൽ മറ്റൊരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തി സാധാരണ സ്ഥാനത്ത് നിന്ന് വടക്കോട്ട് മാറി. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.
 
കേരളത്തിൽ  ജൂലൈ 18 മുതൽ 22 വരെ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
18-07-2022:  കണ്ണൂർ, കാസറഗോഡ്
19-07-2022:  മലപ്പുറം, കണ്ണൂർ, കാസറഗോഡ്
20-07-2022:  പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് 
21-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
22-07-2022:  ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം അഭിപ്രായ സ്വാതന്ത്രമല്ലെന്ന് അലഹബാദ് ഹൈക്കോടതി