2024-ലെ ധനുഷിന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം,ക്യാപ്റ്റന്‍ മില്ലര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Captain Miller
Captain Miller
കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (17:35 IST)
'ക്യാപ്റ്റന്‍ മില്ലര്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.ആമസോണ്‍ പ്രൈം വീഡിയോ ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ആഗോള സ്ട്രീമിംഗ് പ്രീമിയര്‍ പ്രഖ്യാപിച്ചു.


തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ഡബ്ബ് ചെയ്ത് തമിഴില്‍ ചിത്രം ഫെബ്രുവരി 9 ന് ആമസോണ്‍ പ്രൈം വീഡിയോസില്‍ സ്ട്രീമിംഗ് ആരംഭിക്കും.

ജനുവരി 12നാണ് ക്യാപ്റ്റന്‍ മില്ലര്‍ പ്രദര്‍ശനത്തിന് എത്തിയത്.ഇന്ത്യയില്‍ നിന്ന് മാത്രം എട്ടു കോടിയിലധികം നേടാന്‍ ആദ്യദിനം സിനിമയ്ക്കായി. കേരളത്തില്‍നിന്ന് ആദ്യദിനം 70 ലക്ഷം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധാനം അരുണ്‍ മതേശ്വരനാണ്. പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷന്‍, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷും എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :