24 കുടുംബങ്ങളുടെ എഫ് ഡി ഐപിഎൽ വാതുവെപ്പിന് : പോസ്‌റ്‌മാസ്റ്റർ തട്ടിയത്‌ ഒരു കോടിയോളം രൂപ

അഭിറാം മനോഹർ| Last Modified ബുധന്‍, 25 മെയ് 2022 (20:20 IST)
പോസ്റ്റോഫീസിൽ സ്ഥിരനിക്ഷേപത്തിനായി നൽകിയ ഒരു കോടിയോളം രൂപ വാതുവെപ്പിനായി ഉപയോഗിച്ച പോസ്‌റ്‌മാസ്റ്റർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ സബ് പോസ്‌റ്റോഫീസിലെ പോസ്‌റ്‌മാസ്റ്ററായ വിശാല്‍ അഹിര്‍വാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒരു കോടിയോളം രൂപയാണ് വാതുവെപ്പിനായി ചെലവാക്കിയത്.

പോസ്‌റ്റോഫീസിൽ എഫ്‌ഡിയായി 24 കുടുംബങ്ങൾ നിക്ഷേപിച്ച തുകയാണ് ഇയാൾ തട്ടിയെടുത്തത്. ഇവരുടെ പണം സ്വീകരിച്ച് അക്കൗണ്ട് തുറക്കാതെ എഫ്.ഡി. അക്കൗണ്ടിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റും പാസ് ബുക്കും നല്‍കിയായിരുന്നു കബളിപ്പിക്കല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :