അനുബന്ധ വാര്‍ത്തകള്‍
- ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയ്ക്കെതിരെ വധഭീഷണി; വൈദികന്റെ സഹോദരനെതിരെ കേസെടുത്തു
- ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ജലന്ധറിലേക്ക്
- 'ഓരോ നിമിഷവും അവളെ പഠിപ്പിക്കുന്നത് പട്ടം കെട്ടിയ വൈദികനോട് അനുസരണക്കേട് പാപമാണെന്നാണ്'
- കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, ജാമ്യത്തിനായി ഫ്രാങ്കോ മുളയ്ക്കൽ മേൽക്കോടതിയിലേക്ക്; കൂടുതൽ തെളിവുകൾക്കായി നുണ പരിശോധന നടത്താൻ പൊലീസ്
- ബിഷപ്പ് കേസിൽ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ല: മുല്ലപ്പള്ളി രാമചന്ദ്രന്
ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിലെ അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു
ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിലെ അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു
അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം കണക്കിലെടുത്ത് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിലെ അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മിഷണറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്കിയ പത്രക്കുറിപ്പിനോടൊപ്പം പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയ കേസും ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വൈദികന് ജെയിംസ് എര്‍ത്തലിനെതിരെ എടുത്ത കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിയായിരിക്കും കേസ് അന്വേഷിക്കുക.
അടുത്ത ലേഖനം