വ്യാജ എസ്‌ഐ ആയി തട്ടിപ്പ്: യുവാവ് പിടിയില്‍

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 21 ഫെബ്രുവരി 2021 (17:28 IST)
ആര്യനാട്: വ്യാജ എസ്‌ഐ ആയി തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. നാലാഞ്ചിറ കീഴെ വേടന്‍വിള വീട്ടില്‍ നിന്നാണ് ആര്യനാട് മീനാങ്കല്‍ തിരുവാതിരയില്‍ താമസിക്കുന്ന ശ്രീജിത് എന്ന മുപ്പത്തിനാലുകാരന്‍ ആര്യനാട് പോലീസിന്റെ വലയിലായത്.

കാട്ടാക്കടയില്‍ പുതുതായി വന്ന എസ് .ഐ ആണെന്ന് പറഞ്ഞു ഏലിയാവൂരിലെ സിദ്ദിഖിന്റെ തട്ടുകടയില്‍ നിന്ന് അഞ്ഞൂറ് രൂപയും കുറച്ചു സാധനങ്ങളും വാങ്ങി പണം നല്‍കാതെ മുങ്ങി. ഇതിനൊപ്പം ആര്യനാട് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് പോവുകയാണെന്ന് പറഞ്ഞു ഇതേ സിദ്ദിഖിന്റെ സുഹൃത്തായ അരുണിനെ പരിചയപ്പെടുകയും വഴിയില്‍ തന്റെ കാര്‍ കേടായതിനാല്‍ ആയിരം രൂപ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അത് പ്രകാരം അരുണ്‍ പണം നല്‍കുകയും ചെയ്തു. എന്നാല്‍ ഉച്ചയോടെ വീണ്ടും ശ്രീജിത് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ അരുണ്‍ ആര്യനാട് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ആര്യനാട് പോലീസ് പറഞ്ഞതനുസരിച്ച് അരുണ്‍ ശ്രീജിത്തിനോട് കാരനാട് എന്ന സ്ഥലത്ത് വരാന്‍ ആവശ്യപ്പെടുകയും അവിടെ വച്ച് ശ്രീജിത്തിനെ പിടികൂടുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :