പേരാ‌‌മ്പ്രയിൽ വിവാഹ സത്‌കാരത്തിൽ പങ്കെടുത്തവർക്ക് ഭഷ്യവിഷബാധ: 50ഓളം പേർ ചികിത്സ തേടി

അഭിറാം മനോഹർ| Last Modified ബുധന്‍, 11 മെയ് 2022 (21:19 IST)
കോഴിക്കോട്: പേരാമ്പ്രയിൽ വിവാഹ സത്‌കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷ‌ബാധ. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് 50ഓളം പേർ ചികിത്സ തേടിയതായാണ് റിപ്പോർട്ട്.

എട്ടാം തീയ്യതിയായിരുന്നു വിവാഹം. ചികിത്സ തേടിയവരിൽ ഏറിയ പങ്കും കുട്ടികളാണ്. വെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് പരിശോധന ആരഭിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :